HOME
DETAILS
MAL
മകളെ ഓര്‍ത്ത് വേദനമാത്രമെന്ന് ഹാദിയയുടെ അമ്മ
backup
November 28 2017 | 22:11 PM
ന്യൂഡല്‍ഹി: മകളെ ഓര്‍ത്ത് ഇപ്പോഴും വേദനിക്കുന്നുവെന്ന് ഹാദിയയുടെ അമ്മ. അവള് നല്ലവണ്ണം പഠിക്കട്ടെ. പഠനത്തിനായി ബാങ്ക്വായ്പ എടുത്തിരുന്നുവെങ്കില്‍ ആരും അവളെ കൊണ്ടുപോകുമായിരുന്നില്ല. സുഹൃത്തുക്കളായ കുട്ടികള്‍ പറ്റിച്ചു. ഞങ്ങളറിയാതെ അവളെ അവര്‍ കൊണ്ടുപോയി മതംമാറ്റി. ഞങ്ങളുടെ ഏകമകളാണ്. കുറേ വേദന സഹിച്ചു. കൂടെ പഠിച്ചവര്‍ ചതിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല. ഞങ്ങള്‍ക്ക് മുസ്ലിംകളുമായി കൂട്ടില്ല. വീട് നില്ക്കുന്ന ചേര്‍ത്തലയില്‍ ഒരുമുസ്ലിമും ഇല്ല. അപ്പോള്‍ ഇങ്ങനെ ചതിക്കുമെന്ന് ഓര്‍ത്തില്ല. തീവ്രവാദമതമായതുകൊണ്ടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ പേടി. ഒരു തീവ്രവാദിയെക്കൊണ്ട് മകളെ കെട്ടിച്ചല്ലോ എന്നോര്‍ത്തുമാണ് പേടി- അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."