ജസ്റ്റിസ് ലോയയുടെ ബന്ധുക്കളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മുംബൈ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യജ ഏറ്റമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉന്നയിച്ച ബന്ധുക്കളെ കാണാതായി.
ലോയയുടെ പിതാവ് ഹര്‍കിഷന്‍, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സവിത മന്ദാനെ എന്നിവരെയാണ് കാണാതായത്. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കഴിഞ്ഞയാഴ്ചയാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. മൂന്നുപേരുടെയും ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്. ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഹര്‍കിഷന്റെ സഹോദരന് ശ്രീനിവാസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരിലുളള ഹര്‍കിഷന്റെ വീട് അടച്ചിട്ടിരിക്കുകയാണ്.
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ നാഗ്പൂരില്‍ വച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മരണത്തിലും പോസ്റ്റ്മോര്‍ട്ടം നടത്തിയതിലും അസ്വാഭാവികതയുണ്ടെന്ന് ലോയയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. കേസില്‍ അനുകൂല വിധി നേടുന്നതിനായി 100 കോടി രൂപ ജഡ്ജിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും കുടുംബം പറയുന്നു.
ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഈ ആവശ്യം ശക്തമായത് ബി.ജെ.പിയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. മുന്‍ജഡ്ജിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയതോടെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷായുടെ പങ്ക് സംബന്ധിച്ച് വീണ്ടും വലിയചര്ച്ചയ്ക്കാണ് വഴിവച്ചത്. ലോയയുടെ കുടുംബത്തിനും ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനും സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമായിരിക്കെയാണ് ബന്ധുക്കളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."