എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി
പനാജി: സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. ഗോവ ഫിലിം ഫെസ്റ്റിവല്‍ ജൂറിയില്‍ നിന്ന് സിനിമയുടെ പേര് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സെന്‍സര്‍ ഷിപ്പ് റദ്ദാക്കിയത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും സംഘാടകര്‍ അനുവദിച്ചിരുന്നില്ല.
ആദ്യം ചിത്രം പരിശോധിച്ച സെന്‍സര്‍ ബോര്‍ഡ് സെക്സി ദുര്‍ഗ എന്ന പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പേര് എസ്. ദുര്‍ഗയെന്ന് മാറ്റിയത്. ഇതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.
എന്നാല്‍ പുതിയ ടൈറ്റില്‍ കാര്‍ഡില്‍ എസ് എന്നതിനൊപ്പം ചില ചിഹ്നങ്ങള്‍ കൂടി ഉപയോഗിച്ചതായും അത് തെറ്റിദ്ധാരണാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെസ്റ്റിവല്‍ ജൂറി സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്.
വീണ്ടും ചിത്രം സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശനം നടത്താന്‍ പാടില്ലെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം കണ്ട ജൂറി അംഗങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമല്ല ഇതെന്ന് സൂചനയുണ്ട്. ഇനി ഒരുഅറിയിപ്പുണ്ടാകുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഉത്തരവ് തടസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."