HOME
DETAILS
MAL
ആഗോള ഭീകരപട്ടിക: പേര് നീക്കാന്‍ ഹാഫിസ് സഈദിന്റെ ഹരജി
backup
November 28 2017 | 23:11 PM
ഇസ്ലാമാബാദ്: പാകിസ്താന് വീട്ടുതടങ്കലില്‍നിന്നു മോചിപ്പിച്ചതിനു പിറകെ ആഗോള ഭീകരപട്ടികയില്‍നിന്ന് പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. ലാഹോര്‍ കേന്ദ്രമായുള്ള നിയമ കമ്പനിയായ മിര്‍സാ ആന്‍ഡ് മിര്‍സ ലോ അസോസിയേറ്റ്സ് മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹാഫിസ് സഈദിന്റെ ആവശ്യം ഉന്നയിച്ച് തന്റെ കമ്പനി യു.എന്നില്‍ ഹരജി സമര്‍പ്പിച്ചതായി മിര്‍സ ആന്‍ഡ് മിര്‍സ ഉടമയും പാക് സുപ്രിംകോടതി അഭിഭാഷകനുമായ നവീദ് റസൂദ് മിര്‍സ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."