ദീപികയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് രാജിവച്ചു
ന്യൂഡല്‍ഹി: വിവാദ സിനിമ പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയുടേയും തല കൊയ്യുന്നവര്‍ക്ക് പത്തു കോടി ഇനാം പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് സൂരജ്പാല്‍ അമു പാര്‍ട്ടി പദവികള്‍ രാജിവച്ചു. ബി.ജെ.പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് സൂരജ് പാല് അമു രാജിവെച്ചത്.
സംഭവത്തില്‍ വിശദീകരണം ചോദിച്ച് പാര്‍ട്ടി തന്നെ നോട്ടിസ് അയച്ച സാഹചര്യത്തിലാണ് രാജി. പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ അമുവിനെതിരെ നേരത്തെ പൊലിസ് കേസെടുത്തിരുന്നു.
ചിത്രത്തിലെ നായകന് രണ്‍വീര്‍ സിങ്ങിനെതിരേയും അദ്ദേഹം കൊലവിളി നടത്തിയിരുന്നു. രണ്‍വീര്‍ സിങ്ങിന്റെ കാല് തല്ലിയൊടിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പത്തു കോടിക്കു പുറമേ തല വെട്ടുന്നവരുടെ കുടുംബത്തെ പരിരക്ഷിക്കുമെന്നും സുരാജ് പാല് പറഞ്ഞിരുന്നു.
അമുവിന്റെ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദീപികയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമല്ഹാനും രംഗത്തെത്തിയിരുന്നു. പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വവും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."