HOME
DETAILS

ഹജ്ജ്: ദേശീയതലത്തില്‍ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

  
backup
November 30 2017 | 01:11 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa

കൊണ്ടോട്ടി: ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഗണ്യമായ കുറവ്. അപേക്ഷ നല്‍കാന്‍ ഇനി ഒരാഴ്ച കൂടി മാത്രമാണെന്നിരിക്കെ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി ഇതുവരെ ലഭിച്ചത് അരലക്ഷത്തോളം അപേക്ഷകളാണ്. കഴിഞ്ഞ 15 മുതല്‍ ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ ഏഴിനാണ് അവസാനിക്കുന്നത്. എന്നാല്‍, അപേക്ഷകര്‍ കുറഞ്ഞതോടെ അവസാന തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടാനാണ് സാധ്യത.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടാകുന്ന കേരളത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ ലഭിച്ചത് 13,000 അപേക്ഷകളാണ്. മുന്‍വര്‍ഷങ്ങളില്‍ രണ്ടാഴ്ചക്കുള്ളില്‍ തന്നെ അപേക്ഷകര്‍ മുപ്പതിനായിരത്തിന് മുകളിലെത്തിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 95,236 അപേക്ഷകരാണുണ്ടായിരുന്നത്. കേരളത്തിന് പിറകെ അപേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഈ വര്‍ഷം 7100 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഗുജറാത്തില്‍ കാല്‍ ലക്ഷം അപേക്ഷകരുണ്ടായിരുന്നു. 57,225 പേരാണ് ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചിരുന്നത്.
മഹാരാഷ്ട്രയില്‍ ഇതുവരെ അപേക്ഷ നല്‍കിയത് 8100 പേരാണ്. കഴിഞ്ഞ വര്‍ഷം 57,246 അപേക്ഷകരുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ഹജ്ജ് ക്വാട്ട ലഭിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇതുവരെ പതിനായിരം അപേക്ഷകരുണ്ട്. 51375 അപേക്ഷകരാണ് യു.പിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്. കര്‍ണാടകയിലും എണ്ണം അയ്യായിരം തികഞ്ഞിട്ടില്ല.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും മാത്രമാണ് നേരിട്ട് അവസരം നല്‍കുന്നത്. ശേഷിക്കുന്നവരെ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നല്‍കാനാണ് തീരുമാനം. ഹജ്ജ് അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയതും അപേക്ഷകള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 4,48,268 അപേക്ഷകരാണുണ്ടായിരുന്നത്. ഇതില്‍ 1,23,700 പേര്‍ക്കാണ് അവസരം ലഭിച്ചത്. തൊട്ടു മുന്‍പുള്ള വര്‍ഷം 4,05,187 അപേക്ഷകരുണ്ടായിരുന്നു.

കേസ് നടത്തിപ്പ്: അഞ്ചാം വര്‍ഷ അപേക്ഷകര്‍ കമ്മിറ്റി രൂപീകരിച്ചു

കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തില്‍ അഞ്ചാം വര്‍ഷ അപേക്ഷകരുടെ സംവരണം എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത് കേരളത്തിലെ അപേക്ഷകര്‍ സുപ്രി കോടതിയിലേക്ക്. മൂന്ന് ദിവസമായി വിവിധ ജില്ലകളിലായി സംഗമിച്ച അപേക്ഷകര്‍ സംസ്ഥാനതല സബ് കമ്മിറ്റി രൂപീകരിച്ചാണ് നിയമ പോരാട്ടത്തിനിറങ്ങുന്നത്. ഇതിനാവശ്യമായ ഫണ്ട് അപേക്ഷകരില്‍ നിന്നുതന്നെ കണ്ടെത്തും.
കേസ് നടത്തിപ്പിനായി അപേക്ഷകര്‍ ഓരോരുത്തരും 200 രൂപ വീതം സംഭാവനയായി സബ്കമ്മിറ്റിക്ക് നല്‍കും. നാലകത്ത് ഹംസ പെരിന്തല്‍മണ്ണ ചെയര്‍മാനായും പി.അഷ്‌റഫ് കാരന്തൂര്‍ കണ്‍വീനറുമായാണ് സബ് കമ്മിറ്റി രൂപീകരിച്ചത്. കൊണ്ടോട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ (ഐ.എഫ്.എസ്. സി കോഡ് എസ് വൈ എന്‍ ബി 0004602) 46022200056310 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  13 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  18 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  37 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago