എം.ജി അത്‌ലറ്റിക് മീറ്റ്: പാലാ അല്‍ഫോണ്‍സയും എം.എ കോളജും ജേതാക്കള്‍
പാലാ : എം.ജി സര്‍വ്വകലാശാല അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ആവേശകരമായ സമാപനം. വനിതാ വിഭാഗത്തില്‍ 202 പോയിന്റുമായി പാലാ അല്‍ഫോന്‍സാ കോളേജും പുരുഷവിഭാഗത്തില്‍ 165 പോയിന്റുകളുമായി കോതമംഗലം എം.എ കോളജും ചാംപ്യന്മാരായി.
വനിതാ വിഭാഗത്തില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി 183 പോയിന്റോടെ രണ്ടാം സ്ഥാനത്തും കോതമംഗലം എം.എ കോളജ് 81 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി. പുരുഷ വിഭാഗത്തില്‍ 103 പോയിന്റുകളോടെ എസ്.ബി കോളജ് ചങ്ങനാശേരി രണ്ടാം സ്ഥാനത്തും 51 പോയിന്റുകളോടെ പാലാ സെന്റ് തോമസ് കോളജ് മൂന്നാം സ്ഥാനത്തും എത്തി. 50 പോയിന്റുമായി സെന്റ് ഡൊമിനിക് കോളജ് കാഞ്ഞിരപ്പള്ളി നാലാം സ്ഥാനത്തെത്തി.
ഏഴ് മീറ്റ് റിക്കോര്‍ഡുകളാണ് മേളയുടെ അവസാനദിനമായ ഇന്നലെ (29) പിറന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലാ അല്‍ഫോണ്‍സാ കോളജിന്റെ ജെറിന്‍ ജോസഫ് പുതിയ മീറ്റ് റിക്കോര്‍ഡ് സ്ഥാപിച്ചു. സമയം ഒരു മിനിട്ട്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പാലാ അല്‍ഫോണ്‍സയുടെ താരം എയ്ഞ്ചല്‍ ജെയിംസ് 11:4:29 സെക്കന്‍ഡില്‍ പുതിയ റിക്കോര്‍ഡിട്ടു. ഹെപ്റ്റാത്ത്‌ലണ്‍ മത്സരത്തില്‍ 4929 പോയിന്റ് നേടി അല്‍ഫോണ്‍സാ കോളജ് പാലായുടെ മറീനാ ജോര്‍ജ് റെക്കോര്‍ഡിട്ടു.
പുരുഷ വിഭാഗത്തില്‍ 4-100 റിലേയില്‍ 46.94 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി അല്‍ഫോന്‍സാ കോളജ് പാലായും വനിതാ വിഭാഗത്തില്‍ 4-400 റിലേയില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി 3:48 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. പുരുഷവിഭാഗത്തില്‍ 4-100 റിലേയില്‍ എം.എ കോളജ് കോതമംഗലം 41.46 സെക്കന്‍ഡ് കൊണ്ടും 4-400 റിലേയില്‍ പാലാ സെന്റ് തോമസ് കോളജ് 3:16 സെക്കന്‍ഡ് കൊണ്ട് മറികടന്നും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു.
24 ഇനങ്ങളിലാണ് ഇന്നലെ ഫൈനല്‍ മത്സരങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."