അഗ്നിപര്‍വതം: ബാലി വിമാനത്താവളം തുറന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗോങ്ങോ അഗ്നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം തുറന്നു. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് വിമാനത്താവളം തുറന്നത്. 120,000 വിനോദ സഞ്ചാരികള്‍ വിമാനത്താവളം അടച്ചിട്ടതിനാല്‍ കുടുങ്ങിയിരിക്കുകയായിരുന്നു. എന്നാല്‍ അഗ്നിപര്‍വതത്തില്‍ നിന്ന് വീണ്ടും പുക ഉയരുകയാണെങ്കില്‍ വിമാനത്താവളം അടച്ചിടേണ്ടിവരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
പുക ഉയരുന്നതിനാല്‍ ദിനംപ്രതി നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്. പര്‍വതത്തിന് 75 കിലോ മീറ്റര്‍ അകലെയാണ് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുട്ട ബാലി. കഴിഞ്ഞാഴ്ച മുതലാണ് അഗ്നിപര്‍വതം പുകയാന്‍ തുടങ്ങിയത്. രണ്ടു ദിവസത്തിന് ശേഷം ചാര നിറത്തിലുള്ള കനത്ത പുകയും ചാരവും ഉയരുകയായിരുന്നു. പര്‍വതത്തിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ഏകദേശം 1,00,000 പേരെ സമീപത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."