നബിദിനം ഇന്ന്; വര്‍ണാഭമായി നാടും നഗരവും
കോഴിക്കോട്: പ്രവാചകന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ നബിദിനം ആഘോഷിക്കാനൊരുങ്ങി നാടും നഗരവും. ഇന്നും നാളെയുമായാണ് മദ്‌റസകളില്‍ ആഘോഷ പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനങ്ങളോടയാണ് ആഘോഷങ്ങള്‍ക്കു തുടക്കമാവുക. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍. പ്രവാചകന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് നബിദിനാഘോഷത്തെ മികവുറ്റതാക്കുന്നത്.
മദ്‌റസാവിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ദഫ്, സ്‌കൗട്ട് പ്രദര്‍ശനത്തിനുശേഷം വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും . നബിദിനത്തെ വരവേല്‍ക്കാന്‍ വര്‍ണാഭമായ ഒരുക്കങ്ങളാണ് എല്ലായിടത്തുമുള്ളത്. പ്രവാചകന്റെ ജീവിതപാഠങ്ങള്‍ മറ്റുള്ളവര്‍ക്കു പകരാനും മുഹമ്മദ് നബി(സ) യെ പരിചയപ്പെടുത്താനുമുള്ള ചടങ്ങുകള്‍ മാതൃകാപരമാകണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
വിദ്യാലയങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: നബിദിനംപ്രമാണിച്ച് പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കി. പകരം ഡിസംബര്‍ 16 ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.
കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റി.
ഇന്നും നാളെയുമായി തിരുവനന്തപുരം പരീക്ഷാഭവനില്‍ നടക്കുന്ന രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ് (ആര്‍.ഐ.എം.സി) എന്‍ട്രന്‍സ് പരീക്ഷക്ക് മാറ്റമില്ലെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."