HOME
DETAILS
MAL
പാളയത്തില്‍ പട; ഗുജറാത്തില്‍ ബി.ജെ.പി നട്ടം തിരിയുന്നു
backup
December 02 2017 | 07:12 AM
അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിമത പ്രവര്‍ത്തനം നടത്തിയതിന് 24 പേരെ ബി.ജെ.പി പുറത്താക്കി.
മുന്‍ എം.പിമാരായ ഭുപേന്ദ്ര സിംഗ് പ്രഭാത് സിംഗ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ ഉള്‍പ്പെടെ 24 പേരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്.
ഇതിനെ പാര്‍ട്ടിയുടെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ഘട്ടങ്ങളിലായി ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."