HOME
DETAILS
MAL
മദീന- മക്ക എക്‌സ്പ്രസ് റോഡില്‍ വാഹനാപകടം: നാല് തീര്‍ഥാടകര്‍ മരിച്ചു
backup
December 02 2017 | 08:12 AM
ജിദ്ദ: മദീന - മക്ക എക്‌സ്പ്രസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു തീര്‍ഥാടകര്‍ മരിച്ചു.വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. ഏഷ്യന്‍ വംശജരായ തീര്‍ഥാടകരെ വഹിച്ചുള്ള ബസ്സ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മക്ക-മദീന എക്‌സ്പ്രസ്സ് റോഡില്‍ വാദി അല്‍ഫാര്‍ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 40 പേര്‍ക്കു പരുക്കേറ്റതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന വിഭാഗം വക്താവ് ഖാലിദ് അല്‍ സഹ്ലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."