ഗതാഗത നിരീക്ഷണം: നൂതന കാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന്
ജിദ്ദ: രാജ്യത്തെ ഗതാഗത നിരീക്ഷണം ശക്തമാക്കുന്നതിനായി നൂതന ക്യാമറകള്‍ വൈകാതെ സ്ഥാപിക്കുമെന്ന് സഊദി ട്രാഫിക് വിഭാഗം അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉപയേഗിച്ച് വാഹനമോടിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും പിടികൂടാനാണ് നൂതന സംവിധനാമുള്ള കാമറകള്‍ സ്ഥാപിക്കുന്നത്.
വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പരീക്ഷണാര്‍ഥം നടത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ക്കു ശിക്ഷ നല്കുകയില്ലെന്നും ഗതാഗതവിഭാഗം അറിയിച്ചു.
എന്നാല്‍ മൊബൈല്‍ ഫോണ്‍, സീറ്റ് ബെല്‍റ്റ് എന്നിവയുടെ നിരീക്ഷണം സ്ഥിരപ്പെടുത്തിയ ശേഷം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന നിരീക്ഷണസംവിധാനങ്ങള്‍ എത്രയും വേഗം സ്ഥിരപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."