HOME
DETAILS
MAL
സിറിയന്‍ സൈനിക കേന്ദ്രത്തിലേക്ക് ഇസ്റാഈല്‍ മിസൈല്‍ ആക്രമണം
backup
December 02 2017 | 13:12 PM
ദമസ്കസ്: സിറിയന്‍ സൈനിക കേന്ദ്രത്തിലേക്ക് ഇസ്റാഈല്‍ മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട്. തലസ്ഥാന നഗരിയായ ദമസ്കസിലെ സൈനിക കേന്ദ്രത്തിലേക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സൈനിക ഉപകരണങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിസൈല്‍ ആക്രമണം സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍ കിസ്വയിലെ ചില സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്റാഈലിന്റെ ആക്രമണമെന്നും ഒബ്സര്‍വേറ്ററി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് തലസ്ഥാന നഗരിയിയും ചുറ്റുഭാഗത്തും വൈദ്യുത ബന്ധം നഷ്ടപ്പെട്ടുവെന്നും അവര്‍ അറിയിച്ചു.
ആക്രമണത്തില്‍ നിരവധി ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന 'അല്‍ ഖുറൈഷ്' അറബി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."