HOME
DETAILS
MAL
അക്രമം അപലപനീയം: എസ്.വൈ.എസ്
backup
December 02 2017 | 19:12 PM
കോഴിക്കോട്: മദ്‌റസകളും മഹല്ലുകളും കേന്ദ്രീകരിച്ച് നടത്തിയ നബിദിനാഘോഷത്തിന് നേരെ ചിലപ്രദേശങ്ങളില്‍ നടന്ന അക്രമം അപലപനീയവും പ്രവാചക നിന്ദയുമാണെന്ന് എസ്.വൈ.എസ് ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു. പുണ്യറസൂലിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യാതൊരു പ്രകോപനവുമില്ലാതെ പരിപാടികള്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ന്നും സംയമനം പാലിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
അക്രമം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പരമ്പരാഗതമായി നിലനില്‍ക്കുന്ന രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറവില്‍ നബിദിനാവസരം ദുരുപയോഗം ചെയ്തവരെ രാഷ്ട്രീയ നേതൃത്വം തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."