ആര്.കെ നഗര്‍ തെരഞ്ഞെടുപ്പ്: ദിനകരനും മധുസൂദനനും പത്രിക സമര്‍പ്പിച്ചു
ചെന്നൈ: ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ആര്.കെ നഗര്‍ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന്, ഡി.എം.കെ സ്ഥാനാര്‍ഥി മരുതുഗണേഷ് എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ കഴിഞ്ഞതിനാല്‍ മരുതു ഗണേഷ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ഗണേഷ് തന്നെയായിരുന്നു ഡി.എം.കെ സ്ഥാനാര്‍ഥി.
വെട്രിവേല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പമായിരുന്നു ടി.ടി.വി ദിനകരന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് ദിനകരന് പത്രികാ സമര്‍പ്പണത്തിനായി എത്തിയത്. മന്ത്രി ജയകുമാര്‍, മുതിര്‍ന്ന നേതാവ് ബാലഗംഗ എന്നിവര്‍ക്കൊപ്പമാണ് എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥിയായ ഇ. മധുസൂദനന് പത്രിക സമര്‍പ്പിച്ചത്. നാളെ വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. നിരവധി പ്രമുഖര്‍ കൂടി ആര്.കെ നഗറില്‍ മത്സരിക്കാനെത്തുമെന്നാണ് സൂചന.ജയലളിതയുടെ മരണവും, ദ്രാവിഡ രാഷ്ട്രീയത്തിലെ കലങ്ങിമറിച്ചിലുകളും തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം നടന്ന അധികാരത്തര്‍ക്കങ്ങളും, ശശികലയുടെ ജയില്‍ വാസവും, ഒ.പി.എസ്-ഇ.പി.എസ് ലയനത്തെ തുടര്‍ന്നുള്ള സംഭവങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."