ഓഖി മുന്നറിയിപ്പ് കിട്ടിയത് 30ന്, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല: കണ്ണന്താനം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ വഴിത്തിരിവ്. മുന്നറിയിപ്പ്് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മുന്നറിയിപ്പ് നല്കാന് നേരത്തേ സാധിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം കണ്ണന്താനം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഓഖി മുന്നറിയിപ്പ് നല്കാന് സാധിച്ചില്ല. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തില്‍ ചുഴലിക്കാറ്റ് വീശുന്നത്. കാറ്റിന്റെ ഗതി അതിവേഗം മാറിക്കൊണ്ടിരുന്നു. അതിനാല്‍ എവിടെയൊക്കെ കാറ്റുവീശുമെന്നു നിര്‍ണ്ണയിക്കാനായില്ല. കേരളത്തിന് ആവശ്യമുള്ള പണം കേന്ദ്രം നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കൂടുതല്‍ തുക അനുവദിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. അങ്ങനെയൊരു നടപടിക്രമം ഇല്ലെന്നും കണ്ണന്താനം പറഞ്ഞു.
എല്ലാവരുടേയും സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഒരു ദിവസം മാത്രം 395 പേരെ രക്ഷിക്കാനായി. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയും പേരെ രക്ഷിക്കാനായത്. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."