സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്നത് സൈന്യത്തോടുള്ള അനാദരവ്: അമിത് ഷാ
മാഹുവ: രാഹുല്‍ ഗാന്ധി സൈന്യത്തെ ബഹുമാനിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2016 ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടതാണ് അമിത്ഷായുടെ പരാമര്‍ശത്തിന് കാരണം.
''പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സേന പാകിസ്താനില്‍ പോയി, മറുപടി നല്കി തിരിച്ചുവന്നു. പാകിസ്താന്റെ മുഖം ചുവന്നപ്പോള്‍, രാഹുല്‍ ഗാന്ധി തെളിവ് ആവശ്യപ്പെടുകയാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കുന്നത് ആര് കണ്ടുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാഹുല്‍ ഭായ്, അതിര്‍ത്തി സംരക്ഷിക്കുന്ന നമ്മുടെ ജവാന്മാരുടെ അഭിമാനത്തേയും വീര്യേത്തേയും ബഹുമാനിക്കൂ''- അമിത് ഷാ പറഞ്ഞു.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമിത്ഷായുടെ 'സൈനിക ആദരവ്' പ്രസംഗം.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്.
''ഒരു പ്രസ്താവനയിറക്കിയാല്‍ പ്രശ്നം തീരുമെന്ന് എല്ലാവരും മോദിയെ പഠിപ്പിച്ചു. പക്ഷെ, ഇത് സോണിയാ ഗാന്ധിയുടെയോ മന്മോഹന് സിങിന്റെയോ ഭരണമായിരുന്നില്ല, മറിച്ച് നിങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്''- അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."