HOME
DETAILS
MAL
മഹാരാഷ്ട്രയിലെത്തിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക സംഘം
backup
December 03 2017 | 19:12 PM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ നിന്ന് ദിശതെറ്റി മഹാരാഷ്ട്രയിലെ ദേവ്ഗഡിലെത്തിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്.പി ഡോ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് സംഘത്തിന്റെ ദൗത്യം.
കേരളത്തിലെ 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ട് ബോട്ടുകളും മഹാരാഷ്ട്ര തീരത്തുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചതനുസരിച്ചാണ് സര്‍ക്കാര്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."