കേന്ദ്രം 1,000 കോടി അനുവദിക്കണം: ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ നഷ്ടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്രം 1,000 കോടി അടിയന്തര സഹായമായി അനുവദിക്കണമെന്നും ലത്തീന്‍ അതിരൂപത.
നാശനഷ്ടങ്ങളുടെ വ്യാപ്തി ഉള്‍ക്കൊള്ളാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങിയതെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തി.
ദാരുണമായ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഉടന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണം. ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നതിനായി സര്‍വകക്ഷി സംഘത്തെ അയക്കണം. ദുരന്തമുണ്ടായി ആറുദിവസം പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനം അപഹാസ്യമാണ്. ദുരന്തമുണ്ടായി രണ്ടുദിവസത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടിടത്ത് നടന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ലത്തീന്‍ അതിരൂപത കേരള വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, യൂത്ത് കമ്മിഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."