കോഹ്‌ലിയും റെക്കോര്‍ഡുകളുടെ അക്കപ്പെരുക്കങ്ങളും
3 അഞ്ച് ഇന്നിങ്‌സുകള്‍ കളിച്ച് 600ല്‍ അധികം റണ്‍സെടുത്ത മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി നേടി. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനാണ് 806 റണ്‍സുമായി ഒന്നാമത്. 665 റണ്‍സെടുത്ത് മുഹമ്മദ് യൂസുഫ് രണ്ടാമത്.
293 മൂന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി കോഹ്‌ലി നേടിയ റണ്‍സ്. ഒന്നാം ഇന്നിങ്‌സില്‍ 243ഉം രണ്ടാം ഇന്നിങ്‌സില്‍ 50ഉം. രണ്ടിന്നിങ്‌സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത് ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ നായകനെന്ന പെരുമ കോഹ്‌ലിക്ക് സ്വന്തമായി. സുനില്‍ ഗവാസ്‌കര്‍ 1978-79ല്‍ നേടിയ 289 റണ്‍സാണ് (107, 182) കോഹ്‌ലി പിന്തള്ളിയത്.
3 ഒരു ടെസ്റ്റ് സീരീസില്‍ 600ല്‍ കൂടുതല്‍ റണ്‍സ് മൂന്ന് വട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്‌ലി. രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് പിന്നിലായത്. 2014-15ല്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ 692 റണ്‍സ് കോഹ്‌ലി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ കോഹ്‌ലി 655 റണ്‍സും കണ്ടെത്തി.
610 ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി കോഹ്‌ലി അടിച്ചുകൂട്ടിയത് 610 റണ്‍സ്. മൂന്ന് മത്സരങ്ങളുള്ള ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. ലോക ക്രിക്കറ്റിലെ ഈ റെക്കോര്‍ഡ് കണക്കില്‍ കോഹ്‌ലി നാലാമത്. 1990ല്‍ ഗ്രഹാം ഗൂച്ച് നേടിയ 753 റണ്‍സാണ് ഒന്നാമത്. 2001ല്‍ ബ്രയാന്‍ ലാറ 688 റണ്‍സും 2006ല്‍ മുഹമ്മദ് യൂസുഫ് 665 റണ്‍സും നേടി. നാലാം സ്ഥാനത്ത് കോഹ്‌ലി. 592 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്.
2818 ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി കോഹ്‌ലി നേടിയത് 2818 റണ്‍സ്. ഈ നേട്ടം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി മൂന്നാം സ്ഥാനത്തെത്തി. 2014ല്‍ കുമാര്‍ സംഗക്കാര അടിച്ചെടുത്ത 2868 റണ്‍സാണ് ഒന്നാമത്. 2005ല്‍ റിക്കി പോണ്ടിങ് നേടിയ 2833 റണ്‍സാണ് രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."