മഹാരാഷ്ട്രയില്‍ അഞ്ചു സ്ത്രീകളടക്കം ഏഴു മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലിസ്
മുംബൈ: ഏഴു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് മഹാരാഷ്ട്ര പൊലിസ്. ഇവരില്‍ അഞ്ചു പേര് സ്ത്രീകളാണ്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവം.
ഇന്നു പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കല്ലെട് ഗ്രാമത്തിലെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. മഹാരാഷ്ട്ര പൊലിസിന്റെ ആന്റി മാവോയിസ്റ്റ് യൂനിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റുമുട്ടല്‍.
ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന വനമാണ് കല്ലെട്. ഇരു ഭാഗത്തും പരസ്പരം വെടിയുതിര്‍ക്കല്‍ ഉണ്ടായെന്ന് ആന്റി നെക്സല്‍ ഓപ്പറേഷന് എസ്.ഐ ശരദ് ഷെലാര്‍ പറഞ്ഞു.
രണ്ട് നക്സലുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരടക്കമുള്ളവര്‍ ഏറ്റുമുട്ടലിനു ശേഷം പിന്തിരിഞ്ഞോടിയെന്നും ശരദ് ഷെലാര്‍ പറഞ്ഞു.
രണ്ട് എസ്.എല്‍.ആര് റൈഫിള്‍, രണ്ട് 303 റൈഫിള്‍, രണ്ട് തോക്കുകള്‍, ഒരു പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."