ചന്ദ്രനില്‍ റോബോട്ട് സ്റ്റേഷന് നിര്‍മിക്കാനായി ചൈന
ബെയ്ജിങ്: റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയില്‍ മാത്രമല്ല ചന്ദ്രനിലേക്കും വ്യാപിപ്പിച്ച് ചൈന. റോബോട്ടുകള്‍ക്കായുള്ള സ്റ്റേഷനുകള്‍ ചന്ദ്രനില്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് രാജ്യം തുടക്കമിട്ടുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രനിലെ വസ്തുക്കള്‍ ഭൂമിയിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ റോബോട്ട് സ്റ്റേഷന് നിര്‍മാണത്തിലൂടെ സാധിക്കുമെന്ന് പെകിങ് യൂനിവേഴ്സിറ്റിയിലെ അധ്യാപകന് ജിയോ വെക്സിന് പറഞ്ഞു.
ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവാന്‍ പുതിയ നീക്കത്തിലൂടെ സാധ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു.
റോബോട്ടുകള്‍ക്കുള്ള സ്റ്റേഷന് നിര്‍മാണം വളരെ സങ്കീര്‍ണമായ ഗവേഷണത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും അടുത്തുതന്നെ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."