HOME
DETAILS

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല അന്വേഷണം കണ്ണൂരിലേക്ക്

  
backup
August 14 2016 | 23:08 PM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-4


കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ(22) വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം കണ്ണൂരിലേക്കും നീളുന്നു. തലശേരി താലൂക്കിലെ ചില രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് പൊലിസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന സ്ഥലത്തു നിന്നു തെല്ലുമാറി വടകര സഹകരണാശുപത്രിക്കു സമീപം കണ്ടെത്തിയ ഇന്നോവ കാറിന്റെ ആര്‍.സി ഉടമ ബേപ്പൂര്‍ സ്വദേശിയാണെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആറുതവണ കൈമാറ്റം ചെയ്യപ്പെട്ട കാറില്‍ ഒരുകണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോഴത്തെ ഉടമ ആരാണെന്ന അന്വേഷണമാണ് പൊലിസ് നടത്തിവരുന്നത്. വാടകയ്ക്കു വിട്ടുകൊടുക്കുന്ന വാഹനം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ടി.പി വധത്തിനു സമാനമായ രീതിയിലാണ് അസ്‌ലമിനെയും അക്രമികള്‍ ആസൂത്രിതമായി വകവരുത്തിയത്. ഓഗസ്റ്റ് 12ന് വൈകിട്ട് അഞ്ചരയോടെ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം-വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപംവച്ചാണ് ആക്ടിവ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഷാജിയെ ഇന്നോവ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊന്നത്. 67വെട്ടുകളാണ് അസ്‌ലമിന്റെ ദേഹത്തുള്ളത്. ഇതില്‍ 17 എണ്ണം മുഖത്താണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 57 വെട്ടേറ്റു കൊല്ലപ്പെട്ട ടി. പി ചന്ദ്രശേഖരന്റെ മുഖവും ചിതറിപ്പോയിരുന്നു. ടി.പി വധവുമായുള്ള സാമ്യതയാണ് അസ്‌ലം വധക്കേസിന്റെ അന്വേഷണം തലശേരി താലൂക്കിലെ രാഷ്ട്രീയ കൊലപാതകസംഘങ്ങളിലേക്ക് പൊലിസിനെ എത്തിക്കുന്നത്. അസ്‌ലമിന്റെ സുഹൃത്ത് ഷാഫിയുടെ മൊഴി കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ചൊക്ലിയില്‍ നിന്നും വന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലിസിന്റെ അനൗദ്യോഗിക വിലയിരുത്തല്‍. ഇവര്‍ കണ്ണൂരിലേക്കു കടന്നതായും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നാംപ്രതിയായിരുന്നു അസ്‌ലം. ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ അസ്‌ലമടക്കമുള്ളവര്‍ക്കു നേരെ ഭീഷണിയുയര്‍ന്നിരുന്നു. കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ മുസ്‌ലിംലീഗ് സമചിത്തത പാലിച്ചത് പ്രദേശത്ത്‌സമാധാനം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ നാദാപുരം മേഖല വീണ്ടും അശാന്തമായേക്കും. നാദാപുരം എ.എസ്.പി കറുപ്പസ്വാമിയാണ് കേസന്വേഷണം നടത്തുന്നത്. വടകര താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും പത്തു പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago