നിഷ്പക്ഷത എന്നൊരു പക്ഷമില്ല: കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍: നിഷ്പക്ഷത എന്നൊരു പക്ഷമില്ലെന്നും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുമ്പോള്‍ നിഷ്പക്ഷനാണെന്നു പറയുന്നവര്‍ അഴിമതിക്കു കൂട്ടുനില്‍ക്കുകയാണു ചെയ്യുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുവൈറ്റ് കലാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച വി സാംബശിവന്‍ സ്മാരക അവാര്‍ഡ് സമര്‍പ്പണവും വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുത്തല്‍ ശക്തികളെയാണ് സമൂഹത്തിന് ആവശ്യം.മതം ഓരോരുത്തരുടെയും വിശ്വാസമാണ്. മതത്തിന്റെ പേരില്‍ ഭീകരവാദം വളര്‍ത്തുന്നത് അനുവദിക്കാനാകില്ല. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിനുവേണ്ടി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോടിയേരി പറഞ്ഞു. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന സാംബശിവന്‍ സ്മാരക അവാര്‍ഡ് എഴുത്തുകാരി കെ.ആര്‍ മീര ഏറ്റുവാങ്ങി. സംഘാടകസമിതി ചെയര്‍മാന്‍ എം പ്രകാശന്‍ അധ്യക്ഷനായി. കുവൈറ്റ് കലാ ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട്, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സി.കെ നൗഷാദ്, ടി.വി ഹിഖ്മത്ത്, ദിവാകര വാര്യര്‍, സജി തോമസ്, പൊന്ന്യം ചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."