മന്ത്രി തോമസ് ഐസക്കിന് നേരെയും രോഷപ്രകടനം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച അടിമലത്തുറ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി ടി.എം തോമസ് ഐസക്കിനുനേരെ മത്സ്യത്തൊളിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ തൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്നും അവര്‍ മന്ത്രിയോട് പരാതിപ്പെട്ടു. ദുരിതത്തിനു ശേഷം ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. കുടുംബങ്ങളില്‍ വറുതിയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ന്യായമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു.
നിലവില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരില്‍ മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയുമാണ് നല്‍കുന്നത്. ഒരുകുടുംബത്തിന് പരമാവധി ലഭിക്കുന്നത് 300 രൂപയാണ്. എന്നാല്‍, ഇത് അപര്യാപ്തമാണെന്നും 500 രൂപയെങ്കിലും നല്‍കണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ വ്യക്തമായ ഉറപ്പ് മന്ത്രി നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കി.
മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച ശേഷം തിരിച്ചുപോകാനായി മന്ത്രി കാറില്‍ കയറിയപ്പോഴും പ്രതിഷേധം അവസാനിച്ചിരുന്നില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മന്ത്രി വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ സന്ദര്‍ശനം റദ്ദാക്കി മടങ്ങി. എന്നാല്‍, ഇത് സ്വാഭാവിക രോഷപ്രകടനം മാത്രമാണെന്നും സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."