മാധ്യമങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കുന്നുംകൈ: റോഡരികിലെ ഭീമന്‍കല്ല് യാത്രക്കാര്‍ക്ക് ഭീതിയുയര്‍ത്തുന്നു. ബളാല്‍ രാജപുരം റോഡിലാണ് അപകട ഭീഷണിയായി ഭീമന്‍ കല്ല് സ്ഥിതിചെയ്യുന്നത്. അടിയിലെ മണ്ണ് ഇടിഞ്ഞു താഴ്ന്ന് ഏതുസമയവും റോഡിലേയ്ക്ക് പതിക്കാവുന്ന സ്ഥിതിയിലാണുള്ളത്. ഏതാനും ദിവസം മുമ്പാണ് കല്ല് റോഡിലേയ്ക്ക് നിരങ്ങി നീങ്ങിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഈ ഭാഗങ്ങളില്‍ റോഡിനു വീതി കൂട്ടിയതിന്റെ ഭാഗമായി പാര്‍ശ്വ ഭിത്തിയില്‍ നിന്നും നിലപതിച്ച കല്ല് ഏത് നിമിഷവും ഉരുണ്ട് റോഡിലേക്ക് വരാവുന്ന അവസ്ഥയിലാണ്. റോഡിനു താഴെ പത്തോളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. റോഡ് പണി പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കല്ല് പൊട്ടിച്ച് നീക്കാന്‍ മാത്രം നടപടിയൊന്നുമായില്ല. ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന ഇവിടെ പലരും ഭീതിയോടെയാണ് കടന്നുപോകുന്നത്. അപകട സാധ്യത കാണിച്ച് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അടിയന്തരമായി കല്ല് പൊട്ടിച്ചു നീക്കി തങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."