HOME
DETAILS
MAL
ആര്.കെ നഗറില്‍ വരണാധികാരിയെ മാറ്റി
backup
December 09 2017 | 10:12 AM
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടക്കുന്ന ആര്.കെ നഗറില്‍ വരണാധികാരിയെ മാറ്റി. നടന് വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി വിവാദത്തിലായ വരണാധികാരി കെ വേലുസാമിയെയാണ് തെരഞ്ഞെടുപ്പു കമ്മിഷന് സ്ഥലം മാറ്റിയത്.
വനിതാ വികസന കോര്പറേഷന് എംഡി പ്രവീണ്‍ പി നായര്‍ക്കാണ് പകരം ചുമതല.
കഴിഞ്ഞ ദിവസം നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വിശാലിനെ നാമനിര്‍ദേശം ചെയ്ത രണ്ടുപേര്‍ നല്കിയ വിവരം പൂര്ണമല്ലെന്നുകണ്ട് പത്രിക തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രധാന കക്ഷികളെല്ലാം വരണാധികാരിക്കെതിരേ രംഗത്തെത്തിയിരുന്നു.
തന്റെ പത്രിക തള്ളിയതുവഴി ജനാധിപത്യം അവഹേളിക്കപ്പെട്ടുവെന്ന് വിശാല്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വിശാലും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."