ഐ.എസിനെ തുരത്തി, യുദ്ധം അവസാനിപ്പിച്ചതായി ഇറാഖിന്റെ പ്രഖ്യാപനം
ബഗ്ദാദ്: ഇറാഖ്- സിറിയന്‍ അതിര്‍ത്തിയില്‍ ഐ.എസിനെതിരെ നടത്തിക്കൊണ്ടിരുന്ന യുദ്ധം അവസാനിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. ഐ.എസ് കൈവശപ്പെടുത്തിയിരുന്ന അവസാനത്തെ സ്ഥലവും സൈന്യം പിടിച്ചെടുത്തു. നവംബറില്‍ റാവ നഗരം പിടിച്ചടക്കി സൈന്യം നടത്തിയ മുന്നേറ്റമാണ് ഒടുവില്‍ ഐ.എസിനെ തുരത്താനായത്.
സിറിയയില്‍ ഐ.എസിനെതിരായ ആക്രമണം അവസാനിപ്പിക്കുന്നുവെന്ന് റഷ്യ പ്രഖ്യാപിച്ചതിന്റെ രണ്ടാംദിനത്തിലാണ് യുദ്ധം അവസാനിപ്പിച്ചതായി ഇറാഖും സ്ഥിരീകരിച്ചത്.
2014 ലാണ് ഭീകര സംഘടനയായ ഐ.എസ്, സിറിയയിലെയും ഇറാഖിലെയും പ്രദേശങ്ങള്‍ പിടിച്ചടക്കിയത്. ഇവിടുത്തെ ഒരു കോടി ജനങ്ങള്‍ക്കു മേല്‍ സ്വയം 'ഖിലാഫത്ത്' പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറാഖ് നടത്തിവന്ന അതിശക്തമായ ആക്രമണത്തില്‍ ഐ.എസിനെ തുരത്തുകയായിരുന്നു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ കഴിഞ്ഞ ജൂലൈയിലും വടക്കന്‍ സിറിയന്‍ നഗരമായ റാഖ കഴിഞ്ഞമാസവും സൈന്യം പിടിച്ചടക്കി. റാഖയാണ് ഐ.എസ് ആസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്.
യുദ്ധത്തിനൊടുവില്‍ ചില ഐ.എസ് ഭീകരര്‍ സിറിയയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റു ചിലരാവട്ടെ, തുര്‍ക്കിഷ് അതിര്‍ത്തി വഴി നാടുകടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."