പ്രതിഭകളെ റാഞ്ചാന്‍ ഏജന്‍സികള്‍
മഞ്ചേശ്വരം: ജില്ലയിലെ കായിക പ്രതികളെ റാഞ്ചാന്‍ റിക്രൂട്ട്മെന്റ് എജന്‍സി പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. സംസ്ഥാന കായിക മേളയില്‍ വരും വര്‍ഷങ്ങളില്‍ നില ഭദ്രമാക്കാനാണ് വലിയ ഓഫറുകളുമായി നമ്മുടെ ജില്ലയിലെ കുട്ടികളെ തേടി മറ്റുജില്ലകളില്‍ നിന്നുമുള്ളവര്‍ എത്തുന്നത്.
ജില്ലാമേളയില്‍ തിളങ്ങുന്ന വിജയം നേടുന്ന പ്രതിഭകളെ കണ്ടെത്തുന്നതാണ് ആദ്യഘട്ടം. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് വീടുകളില്‍ എത്തും. സൗജന്യ പരിശീലനം, താമസം, ഒടുവില്‍ മികച്ച ജോലി വരെ വാഗ്ദാനം ചെയ്യുമ്പോള്‍ ജില്ലയുടെ അഭിമാനമുയര്‍ത്തേണ്ട താരങ്ങളില്‍ പലരും മറ്റുജില്ലകളിലേക്ക് ചേക്കേറുന്നു എന്നതാണ് സത്യം. ഇങ്ങനെ ജില്ലവിട്ടു പോയ കുട്ടികള്‍ മറ്റുജില്ലകള്‍ക്ക് വേണ്ടി സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു. ജില്ലാതല മേളയില്‍ മികവു കാട്ടുന്ന യു.പി വിഭാഗം കുട്ടികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനാണ് ജില്ലാമേളകളിലേക്ക് നിരീക്ഷണ സംഘം പ്രധാനമായും എത്തുന്നത്. ഓരോ വര്‍ഷവും സംസ്ഥാന കായികമേള അവസാനിക്കുമ്പോള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തതില്‍ ജില്ലയിലെ കായിക അധ്യാപകര്‍ പഴി കേള്‍ക്കേണ്ടി വരാറുണ്ട്. കഴിവുള്ള കുട്ടികളെ റിക്രൂട്ട്മെന്റ് ഏജന്‍സി മുഖേന റാഞ്ചുന്നതിനാലാണ് ജില്ല പിറകോട്ടു പോകുന്നതെന്നാണ് ഇവരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."