HOME
DETAILS

അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  
backup
December 09 2017 | 21:12 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന അഞ്ചുലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വള്ളുവമ്പ്രം അത്താണിക്കല്‍ സ്വദേശി ബിജേഷ് (38), കോഴിക്കോട് റെഡ്‌ക്രോസ് പടിഞ്ഞാറെ കൊട്ടുക്കണ്ടി സ്വദേശി വിനിരാജ് (29) എന്നിവരെ അഴ്ചവട്ടത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തുവച്ച് പൊലിസ് പിടികൂടി. 100 കിലോയോളം വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് ഇവരില്‍നിന്ന് പിടികൂടിയത്.
ജില്ലാ പൊലിസ് മേധാവി കാളി രാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ കടകള്‍ കേന്ദ്രീകരിച്ച് സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. വിനിരാജാണ് കടകളില്‍ ഹാന്‍സ് എത്തിക്കുന്നതെന്ന രഹസ്യവിവരം പൊലിസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിനിരാജിനെ പൊലിസ്് നിരീക്ഷിച്ചുവരികയായിരുന്നു.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി ബിജേഷ് എന്ന ആളാണ് ഹാന്‍സ് എത്തിച്ചുനല്‍കുന്നതെന്ന് മനസിലാക്കിയ പൊലിസ് മഫ്ത്തിയില്‍ ഇവരെ പിന്തുടരുകയായിരുന്നു. കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസും സിറ്റി ആന്റി നാര്‍കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 6 ചാക്കുകളിലായി 100 കിലോയോളം ഹാന്‍സ്, കൂള്‍ലിപ്പ് എന്നിവ പിടികൂടുകയായിരുന്നു.
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയതിന് ഇവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. കോഴിക്കോട് സിറ്റിയില്‍ ആദ്യമായാണ് ഇത്രയധികം നിരോധിത പുകയില ഉല്‍പന്നം പിടികൂടുന്നത്. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മറ്റു പലരും ഇത്തരം കച്ചവടം നടത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് ടാഗോര്‍ ഹാളിന് സമീപം ഹോട്ടല്‍ തുടങ്ങാനിരിക്കുകയായിരുന്നു ഇവരെന്നാണ് പൊലിസിന് ലഭിച്ച വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago