ലക്ഷ്യം ഒന്നാം റാങ്ക്: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ധര്‍മശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം പോരാട്ടം ഇന്ന് ധര്‍മശാലയിലാണ് അരങ്ങേറുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമമനുവദിച്ച് ഓപണര്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ത്തിന് തൂത്തുവാരി ഐ.എസി.സി ഏകദിന റാങ്കിങില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ഇന്ത്യയുടെ ലക്ഷ്യമാണ്.
മുംബൈ ഇന്ത്യന്‍സിനെ മൂന്ന് ഐ.പി.എല്‍ കിരീടങ്ങളിലേക്ക് നയിച്ച നായക മികവിന്റെ ബലത്തിലാണ് രോഹിത് ഇന്ത്യയെ നയിക്കാനിറങ്ങുന്നത്.
മികച്ച ക്യാപ്റ്റനെന്ന പേര് സ്വന്തമാക്കിയ രോഹിതിന് ആ മികവ് ഇന്ത്യയെ നയിക്കുന്ന കാര്യത്തിലും പ്രകടിപ്പിച്ചാല്‍ സ്ഥിരം പരിമിത ഓവര്‍ ക്യാപ്റ്റനെന്ന പദവി ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു.
ശ്രീലങ്കയും പുതിയ നായകന്റെ കീഴിലാണ് ഇറങ്ങുന്നത്. തിസര പെരേരയാണ് അവരെ നയിക്കുന്നത്. തുടര്‍ച്ചയായി 12 ഏകദിനങ്ങള്‍ തോറ്റാണ് ശ്രീലങ്ക ഇറങ്ങുന്നതെങ്കില്‍ തുടര്‍ച്ചയായി ഏഴ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ നില്‍ക്കുന്നത്.
സമീപകാലത്ത് അസ്ഥിരമായ പ്രകടനങ്ങളും നിരന്തരമായ തോല്‍വികളുമായി ലങ്ക നട്ടംതിരിയുകയാണ്. അതേസമയം അവരെ നിസാരരായി ഇന്ത്യ കാണേണ്ടതില്ല. ആഞ്ജലോ മാത്യൂസ്, ധനുഷ്‌ക ഗുണതിലക, അസെല ഗുണരത്‌നെ എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചത്തിയതിനാല്‍ പ്രത്യേകിച്ചും.
അജിന്‍ക്യ രഹാനെയുടെ ഫോമില്ലായ്മയാണ് ഇന്ത്യന്‍ ബാറ്റിങ് നിര നേരിടുന്ന പ്രധാന വെല്ലുവിളി. കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ രഹാനെയാകും ഇറങ്ങുക. പിന്നാലെ ദിനേഷ് കാര്‍ത്തികും ധോണിയും ഇറങ്ങും.
സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവിനോ അക്‌സര്‍ പട്ടേലിനോ ഒരാള്‍ക്ക് അവരം ലഭിക്കും. ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."