HOME
DETAILS

നിറം മങ്ങി ഐ.എഫ്.എഫ്.കെ; സംഘാടനപ്പിഴവിന്റെ സ്വന്തം മേള

  
backup
December 10 2017 | 23:12 PM

%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%82-%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%90-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98


തിരുവനന്തപുരം: സംഘാടന പിഴവിന്റെ മേളയായി ഇത്തവണയും കേരളാ രാജ്യാന്തര ചലച്ചിത്രമേള മാറി. മേള തുടങ്ങി 22 വര്‍ഷം പൂര്‍ത്തിയായിട്ടും കുറ്റമറ്റതാക്കി നടത്താന്‍ ഇതുവരെയായില്ലെന്നുള്ളതാണ് വസ്തുത. ഐ.എഫ്.എഫ്.കെ 2017 തുടങ്ങി മൂന്ന് ദിവസമായിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ പോലും അധികൃതര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.
മികച്ച സിനിമകളാണ് ഇക്കുറി ഐ.എഫ്.എഫ്.കെയില്‍ തിരഞ്ഞെടുത്തതെന്ന് മേളയെ വിമര്‍ശിക്കുന്നവര്‍ പോലും അംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ സിനിമ പ്രേമികള്‍ ഈ മേളയെ വലിയ പ്രതീക്ഷയോടെയാണ്കണ്ടത്. എന്നാല്‍ ആ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന രീതിയിലാണ് സംഘാടനം.
മാധ്യമ പ്രവര്‍ത്തകരുടെയും ഡെലിഗേറ്റുകളുടെയും പാസ് വിതരണം പൂര്‍ണമാകാത്തത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. മേള തുടങ്ങി രണ്ടാം ദിനം രാത്രി മാത്രമാണ് പല മാധ്യമ പ്രവര്‍ത്തകര്‍ക്കും പാസ് ലഭ്യമായത്. മറ്റു ചിലര്‍ക്ക് ഇനിയും ലഭിച്ചിട്ടുമില്ല. മേളയുടെ കൈപ്പുസ്തകം പലര്‍ക്കും ലഭിക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയെക്കുറിച്ചു ധാരണയൊന്നുമില്ലാതെ കാണേണ്ട ഗതികേടിലാണ്.
പ്രദര്‍ശനത്തെ ചൊല്ലി ഡെലിഗേറ്റുകളുടെ പ്രതിഷേധവും മുദ്രാവാക്യംവിളിയുമാണ് പല തിയേറ്ററുകള്‍ക്ക് മുന്നിലും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ദിവസവും പ്രശ്‌നമാണ്. അര്‍ജന്റീനിയന്‍ ചിത്രമായ സിംഫണി ഫോര്‍ അന റിസര്‍വ് ചെയ്തു കാണാനെത്തിയവരെ തിയേറ്റില്‍ കയറ്റിയില്ലെന്നാരോപിച്ചായിരുന്നു ആദ്യദിനത്തെ ബഹളം. റോഡ് വരെ ക്യൂ നിന്ന പ്രേക്ഷകരെ സമയമായിട്ടും കയറ്റിവിടാതായതോടെ സുരക്ഷാ ജീവനക്കാരുമായി പ്രതിനിധികള്‍ ഉന്തും തള്ളുമായി. ഇത് ഇന്നലെയും ആവര്‍ത്തിച്ചു. ഏദന്‍ കാണാനായി ക്യൂ നിന്നവരെ തിയേറ്ററില്‍ കടത്തിവിടാതിരിക്കുകയായിരുന്നു. ഒടുവില്‍ മുദ്രാവാക്യം മുഴക്കിയും ബഹളം വച്ചും ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചു.
മത്സരവിഭാഗങ്ങളിലെ സിനിമ കാണാന്‍ ഇന്നലെയും കൂട്ടയിടി ദൃശ്യമായി. അമിത് വി. മസുര്‍ക്കറുടെ 'ന്യൂട്ടന്‍' ഇന്നലെത്തെ ശ്രദ്ധേയ ചിത്രമായി. ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്ന സഞ്ജു സുരേന്ദ്രന്റെ ഏദന്‍, ദുരിതങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥപറയുന്ന നിള മദ്ഹബ് പാണ്‌ഡെയുടെ ഡാര്‍ക്ക് വിന്‍ഡ് എന്നിവയും കാണികളുടെ ഹൃദയം കവര്‍ന്നു.
മറ്റൊരു മത്സര ചിത്രമായ ക്യാണ്ടലീറിയും കൈയടി നേടി. ടേക്കോഫ്, ഗ്രയിന്‍, വൈറ്റ് ബ്രിഡ്ജ്, പൊമഗ്രനേറ്റ് ഓര്‍ക്കാഡ്, വാജിബ് എന്നീ മത്സരചിത്രങ്ങളും മാറ്റുരച്ചു. ചിത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചവയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. മലയാളചിത്രം കറുത്ത ജൂതനും ടി.വി ചന്ദ്രന്റെ ഡാനിയും ഇന്നലെ പ്രദര്‍ശിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  40 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago