പെപ്‌സി കോള ഫാക്ടറി അടച്ചുപൂട്ടുവാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം
കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ചുള്ളിമടയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെപ്‌സികോല ഫാക്ടറി അടച്ചു പൂട്ടുവാന്‍ ഉടന്‍ നടപടി എടുക്കണമെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2007 ല്‍ ഭൂജല വിഭവ വകുപ്പ് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഉള്‍പ്പെട്ട മലമ്പുഴ ബ്ലോക്കും നോട്ടിഫൈ ഏരിയായി പ്രഖ്യാപിച്ചതാണ്. ഇവിടെ വരള്‍ച്ച ബാധിത പ്രദേശമാണ്.
2009 ല്‍ നിയമസഭ സബ്ജറ്റ് കമ്മിറ്റി പെപ്‌സിയുടെ അനിയന്ത്രിത ജലമൂറ്റുന്നത് കണ്ടെത്തി തടയുവാന്‍ നടപടി നിര്‍ദ്ദേശിച്ചതാണ്. പെപ്‌സിയുടെ പ്രവര്‍ത്തനം തടയുവാന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി എടുത്തപ്പോള്‍ പെപ്‌സികോല കമ്പനി പഞ്ചായത്ത് അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പോയിരുന്നു. കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലെ പരമാധികാരം വ്യവസായ വകുപ്പിനും നല്‍കിയിരിക്കുന്നുവെന്നാണ്. കോടതി വ്യവസായ വകുപ്പിന് വേണ്ട നടപടി സ്വീകരിക്കാമെന്ന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇതുവരെയായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പെപ്‌സികോലയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്ലാച്ചിമട സമരസമിതി ആരോപിച്ചു.
സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ അധ്യക്ഷനായി. കെ ശക്തിവേല്‍, പ്ലാച്ചിമട മുരുകന്‍, സി ശാന്തി, കെ ഗുരുസ്വാമി, എ മുത്തുസ്വാമി, സി സുന്ദരന്‍, പി മുത്തുലക്ഷ്മി, എം തങ്കവേലു, സി മയിലമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."