HOME
DETAILS
MAL
പി.എസ്.ജി മുന്നോട്ട്
backup
December 11 2017 | 00:12 AM
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങളില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍, മൊണാക്കോ ടീമുകള്‍ക്ക് വിജയം. പി.എസ്.ജി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ലില്ലയെ വീഴ്ത്തി. എയ്ഞ്ചല്‍ ഡി മരിയ, പാസ്റ്റോറെ, എംബാപ്പെ എന്നിവരാണ് പി.എസ്.ജിക്കായി വല ചലിപ്പിച്ചത്. മൊണാക്കോ 3-2ന് ട്രോയസിനെ പരാജയപ്പെടുത്തി.
ഇറ്റലിയില്‍ സമനിലക്കളി
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടങ്ങളില്‍ കരുത്തരായ യുവന്റസും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചു. ചീവോ- റോമ, നാപോളി- ഫിയോരെന്റിന മത്സരങ്ങളും ഗോളില്ലാ പോരാട്ടമായി മാറി. എസ്.പി.എ.എല്‍- വെറോന, കഗ്ലിയാരി- സംപ്‌ഡോറിയ മത്സരങ്ങള്‍ 2-2നും സമനില. ഉദീനിസെ 2-0ത്തിന് ബെനവന്റോയെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."