HOME
DETAILS

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

  
Ajay
July 10 2025 | 14:07 PM

Money doubled in six months family trip to Goa Cyber fraud worth Rs 100 crore caught TelenganaNEW

ഹൈദരാബാദ്: സൈബർ തട്ടിപ്പുകൾ രാജ്യവ്യാപകമായി വർധിക്കുന്ന സാഹചര്യത്തിൽ, തെലങ്കാനയിൽ 100 കോടി രൂപയുടെ വെബ്‌ലിങ്ക് തട്ടിപ്പ് പോലീസ് പിടികൂടി. ആറ് മാസത്തിനുള്ളിൽ പണം ഇരട്ടിയാക്കാമെന്നും ഗോവയിലേക്ക് കുടുംബസമേതമുള്ള സൗജന്യ യാത്ര നൽകാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഖമ്മം, കരേപ്പള്ളി, നെലകൊണ്ടപ്പള്ളി എന്നിവിടങ്ങളിലെ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചത്.

തട്ടിപ്പുകാർ ഡിജിറ്റൽ സംരംഭകരായി വേഷമിട്ട്, ഡോളറിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രതിദിനം 100 രൂപക്ക് ഒരു രൂപ നിരക്കിൽ ആറ് മാസത്തേക്ക് 180 രൂപ എന്ന നിരക്കിൽ വരുമാനം ലഭിക്കുമെന്ന് വഗ്‌ദാനം നൽകി സംഘം ഒരു വെബ് ലിങ്ക് സൃഷ്‌ടിക്കുകയായിരുന്നു.. കൂടുതൽ നിക്ഷേപിക്കുന്നവർക്ക് ഗോവ യാത്രയും വാഗ്ദാനം ചെയ്തു. വിശ്വാസ്യത നേടാൻ, ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 5 ലക്ഷം രൂപ വരെ നൽകി. എന്നാൽ, 419 പേർ ഈ തട്ടിപ്പിന് ഇരയായി.

നെറ്റ്‌വർക്ക് വിപുലീകരിക്കാൻ സൂം മീറ്റിംഗുകൾ സംഘടിപ്പിച്ചും മറ്റുള്ളവരെ പദ്ധതിയിലേക്ക് ആകർഷിക്കാൻ പ്രോത്സാഹിപ്പിച്ചും തട്ടിപ്പുകാർ പ്രവർത്തിച്ചു. ഖമ്മത്തെ ഹവേലി പ്രദേശത്ത് നാല് മാസം മുമ്പ് ഉണ്ടായ സംഘർഷത്തെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംഘർഷത്തിന് കാരണമായതായി പോലീസ് കണ്ടെത്തി.

സിഐ സഞ്ജീവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, തട്ടിപ്പ് സംഘത്തിന്റെ പ്രധാനിയായ നാസിർ ദുബായിലേക്ക് കടന്നതായും വ്യാജ വെബ്‌ലിങ്ക് സൃഷ്ടിച്ച പ്രതിയെ ആന്ധ്രാപ്രദേശിൽ ചോദ്യം ചെയ്യുന്നതായും പോലീസ് അറിയിച്ചു. വിശ്വാസം നേടാൻ 20 നിക്ഷേപകരെ ഗോവയിലേക്ക് കൊണ്ടുപോയതായും, ഒരു ഖമ്മം നിവാസി യാത്രാ ചെലവിനായി 10 ലക്ഷം രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.

സൂം മീറ്റിംഗുകൾ വഴി പദ്ധതി പ്രചരിപ്പിച്ച ശ്രീദേവിയും പ്രദേശവാസിയായ നവീനും അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ടു. തട്ടിപ്പിന് പിന്നിൽ വലിയ അന്തർസംസ്ഥാന ശൃംഖലയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  2 days ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  2 days ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  2 days ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  2 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  2 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  2 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  2 days ago