HOME
DETAILS

മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാറ്റ് ബാധകമല്ലെന്ന് സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി

  
backup
December 11 2017 | 09:12 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d

ജിദ്ദ: സഊദിയില്‍ ജനുവരി മുതല്‍ നടപ്പാക്കുന്ന വാറ്റ് മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ബാധകമല്ലെന്ന് സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു. സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി നടപ്പിലാക്കാനാണ് സഊദി തീരുമാനിച്ചിട്ടുളളത്. എന്നാല്‍ സഊദി ആരോഗ്യ മന്ത്രാലയം, ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി എന്നിവ അംഗീകരിച്ച ഔഷധങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും നികുതി ബാധകമല്ലെന്ന് സകാത്ത് ആന്‍ഡ്് ടാക്‌സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ശില്പശാലകള്‍ സംഘടിപ്പിച്ചു വരുകയാണെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തു നിന്ന് വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്നും സകാത്ത് ആ്ന്‍ഡ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് വാറ്റ് ബാധകമാണ്. ചെക് ബുക്കിനും അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റിനും ബാങ്ക് ലോക്കര്‍ സേവനങ്ങള്‍ക്കും 5 ശതമാനം സ്റ്റാന്‍ഡേര്‍ഡ് വാറ്റ് നിരക്ക് ബാധകമാണ്.
അതേ സമയം ഓണ്‍ലൈന്‍ പര്‍ചേഴ്‌സിനും വാറ്റ് ഏര്‍പ്പെടുത്തും. ഇതിനുപുറമെ, മൊബൈല്‍ ഫോണ്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കും വാറ്റ് ബാധകമാവും.

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതിയായിരിക്കും ഈടാക്കുക. മൊബൈല്‍ ഫോണ്‍ വഴി ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും പണമടയ്ക്കുമ്പോഴും വാറ്റ് ബാധകമായിരിക്കും. വയര്‍ലസ് ഉള്‍പ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ഈടാക്കുമെന്നും ടാക്‌സ് അതോറിറ്റി അറിയിച്ചു. ജി.സി.സി സുപ്രിം കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് ഗള്‍ഫ്് രാജ്യങ്ങള്‍ മൂല്യ വര്‍ധിത നികുതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 2017 ജനുവരി 1 മുതല്‍ സൗദിയിലും യു.എ.ഇയിലും വാറ്റ് നിലവില്‍ വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പ്രിയങ്കയുടെ ഭൂരിപക്ഷം 30,000 കടന്നു; പ്രദീപ് 2000ത്തിലേക്ക്, കൃഷ്ണ കുമാറിനും ആയിരത്തിലേറെ ഭൂരിപക്ഷം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago