സഊദിയില്‍ വിസ കാലാവധിക്കുള്ളില്‍ തൊഴിലാളി രാജ്യം വിട്ടില്ലെങ്കില്‍ ഇനി സ്‌പോണ്‍സറും കുടുങ്ങും
ജിദ്ദ: സഊദിയിലേക്ക് തൊഴിലിനായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ അനുവദിച്ച വിസ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് അര ലക്ഷം റിയാല്‍ പിഴയേര്‍പ്പെടുത്തുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.
ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ജവാസാത്ത് വിവരം അറിയിച്ചത്. അന്‍പതിനായിരം റിയാല്‍ പിഴയോടൊപ്പം ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.
അതേസമയം, വിദേശികളുടെ ആശ്രിത വിസയിലുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്. സ്‌പോണ്‍സര്‍ വിദേശ പൗരനാണെങ്കില്‍ മേല്‍പറഞ്ഞ ശിക്ഷകളോടൊപ്പം നാടുകടത്തലും ഉണ്ടാകും. വിസ കാലാവധിക്ക് ശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ 25,000 റിയാല്‍ പിഴയാണ് ശിക്ഷ. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ പിഴയോടൊപ്പം മൂന്നു മാസം തടവ് ശിക്ഷയും ലഭിക്കും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ പിഴയുടെ തുക 50,000 റിയാലായും തടവുശിക്ഷയുടെ കാലാവധി ആറ് മാസമായും ഇരട്ടിക്കും. വിദേശികള്‍ കുടുബാംഗങ്ങളെ റിക്രൂട്ട് ചെയ്ത് അനധികൃതമായി രാജ്യത്തു താമസിച്ചാലും ഇതേ ശിക്ഷ തന്നെ ലഭിക്കും. ഒപ്പം വിദേശിയെ നാടുകടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."