രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍യുഗം. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലെ ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധിക്കെതിരേ ആരും മല്‍സരിക്കാതിരുന്നതോടെ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായും അറിയിച്ചത്. രാഹുല്‍ ഈ മാസം 16 ന് സ്ഥാനമേറ്റെടുക്കും.
മാറ്റങ്ങളുണ്ടാക്കുമോ രാഹുല്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്.
പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെത്തുന്നത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തോടൊപ്പം ഇഴചേര്‍ന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബത്തിലെ മൂന്നാംതലമുറയിലേക്കു കൂടി എത്തിയിരിക്കയാണ് രാഹുലിന്റെ സ്ഥാനാരോഹണത്തിലൂടെ. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഒരു യുവാവ് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം രാജീവ് ഗാന്ധി സ്ഥാനമേല്‍ക്കുമ്പോള്‍ 41 വയസ്സായിരുന്നു പ്രായം. 1991ല്‍ മരിക്കുന്നതുവരെ അദ്ദേഹം സ്ഥാനത്തു തുടര്‍ന്നു. രാഹുലിന് 47 വയസ്സാണ് പ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."