മഴയത്തും നെല്ലിയാമ്പതിയില്‍ ടൂറിസ്റ്റുകളുടെ പ്രവാഹം
നെന്മാറ: കാലവര്‍ഷം തുടരുമ്പോഴും നെല്ലിയാമ്പതിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു. തെക്കേ ഇന്ത്യയില്‍ പാവങ്ങളുടെ ഊട്ടി എന്നപേരില്‍ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നെല്ലിയാമ്പതി. സീതാര്‍കുണ്ട് വ്യൂ പോയന്റ്, കേശവന്‍ പാറ, കാരപ്പാറ വെള്ളച്ചാട്ടം, മാന്‍പാറ, കൂടാതെ വിന്നാംപാറയിലേക്കുള്ള ജീപ്പ് ട്രക്കിങ്ങുമാണ് നിലവില്‍ ഇവിടേക്ക് ടൂറിസ്റ്റുകളെ പ്രധാനമായും ആകര്‍ഷിക്കുന്നത്.
പ്രകൃതി സൗന്ദര്യത്താല്‍ രമണീയമാണീസ്ഥലം കടുത്ത മഞ്ഞ് വീഴ്ച ഉണ്ടെങ്കിലും ഇരുചക്ര വാഹനത്തില്‍ പോലും കേരളത്തിന്റെ പുറത്ത് നിന്ന് വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ശനി, ഞായര്‍, തിങ്കള്‍ എന്നി ദിവസങ്ങള്‍ തുടര്‍ച്ചയായ അവധിയായതിനാല്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് ക്രമാധിതമായി വര്‍ധിച്ചിട്ടുണ്ട്. കുണ്ടറചോല മുതല്‍ കൈകാട്ടിവരെ റോഡ് വശത്തുള്ള വെള്ള ചാട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂടുന്നുണ്ട്. എന്നാല്‍ വെള്ള ചാട്ടത്തില്‍ കളിക്കരുതെന്ന മുന്നറിയിപ്പ് പലടൂറിസ്റ്റുകളും അവഗണിക്കുകയാണ്. ഇതുമൂലം അപകട സാധ്യത കൂടുതലാണിവിടെ. വിനോദ സഞ്ചാരികള്‍ പ്രകൃതി ആസ്വദിച്ച് മടങ്ങുമ്പോള്‍ നല്ലയിനം ചായപൊടിയും, ഓഞ്ച് ഫാമിന്റെ ഫാഷന്‍ ഫ്രൂട്ട് സ്‌ക്വാഷും വാങ്ങുന്നതില്‍ വന്‍ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."