62-ാം നിലയില്‍ നിന്ന് അതിസാഹസികത; പുള്‍അപ്പ് എടുക്കുന്നതിനിടെ കൈവിട്ട് വീണുമരിച്ചു-VIDEO
ബെയ്ജിങ്: സുരക്ഷാ സംവിധാനങ്ങളില്ലാതെ 62 നില കെട്ടിടത്തില്‍ നിന്ന് പുള്‍ അപ് ചെയ്യുന്നതിനിടെ യുവാവ് വീണുമരിച്ചു. ചൈനീസ് സൂപ്പര്മാന് എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് മരിച്ചത്.
ഹുനാന്‍ പ്രവിശ്യയിലെ ചങ്ക്ഷയിലുള്ള കെട്ടിടത്തില്‍ വെച്ച് നവംബര്‍ എട്ടിനാണ് വൂ അപകടത്തില്‍ പെടുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴക്കിയിരുന്ന യുവാവ് ലോകത്തിന് അത്ഭുതമായിരുന്നു.
അഭ്യാസപ്രകടനത്തിനിടെ വൂ താഴെ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് പുള്‍അപ്പ് ചെയുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്.ആദ്യ ശ്രമം വിജയിച്ച് രണ്ടാമതും പുള്അപിനായി താഴേക്ക് ഇറങ്ങി. ഇതും പൂര്‍ത്തിയാക്കി മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. തന്റെ സാഹസികത ലോകത്തെ അറിയിക്കാന്‍ കൈയ്യില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായാണ് വൂ അഭ്യാസത്തിനിറങ്ങാറുള്ളത്.
അതേസമയം വിവാഹത്തിനും അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമാണ് ഒമ്പത് ലക്ഷത്തിലധികം സമ്മാനത്തുക വാഗ്ദാനം ചെയ്ത റൂഫ് ടോപ്പിങ് ചലഞ്ചില്‍ വൂ പങ്കെടുത്തതെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."