ദോഹയില്‍ ദേശീയ ദിനാഘോഷം വിപുലമായ പരിപാടികള്‍
ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് കമ്യൂണിറ്റികള്‍ക്കായി വിപുലമായ ആഘോഷപരിപാടികളുമായി ആഭ്യന്തരമന്ത്രാലയം. ഇന്ത്യന്‍, പാകിസ്താനി, ബംഗ്ലാദേശി, നേപ്പാളീസ്, ശ്രീലങ്കന്‍, ഫിലിപ്പിനോ, ഇന്തോനേഷ്യന്‍, മലേഷ്യന്‍ എന്നീ എട്ടു കമ്യൂണിറ്റികള്‍ക്കായി ഏഴു വേദികളിലായാണ് സാംസ്‌കാരിക സംഗീതപരിപാടികള്‍ അരങ്ങേറുന്നത്. പതിനെട്ട് ഏഷ്യന്‍ സ്‌കൂളുകളില്‍ നിന്നായി 6000ലധികം വിദ്യാര്‍ഥികള്‍ പരിപാടികള്‍ അവതരിപ്പിക്കും. ഏഷ്യന്‍ ടൗണ്‍, ക്രിക്കറ്റ് സ്റ്റേഡിയം, ലേബര്‍ സിറ്റി, ബര്‍വ ബറാഹ, റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് അല്‍ഖോര്‍ എന്നീ വേദികളിലായി നടക്കുന്ന പരിപാടികള്‍ വീക്ഷിക്കാന്‍ രണ്ടുലക്ഷത്തിലധികം കാഴ്ചക്കാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പതിനെട്ട് സ്‌കൂള്‍ ടീമുകള്‍, കമ്യൂണിറ്റി, കമ്പനി ടീമുകള്‍ അവതരിപ്പിക്കുന്ന ഖത്തരി തീമാറ്റിക് ഷോ, പാകിസ്താന്‍ഇന്ത്യ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പാകിസ്ഥാനില്‍നിന്നുള്ള പതിനാല് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയുണ്ടാകും. നാലു ഏഷ്യന്‍ ഓര്‍ക്കസ്ട്ര ടീമുകള്‍ പങ്കെടുക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ ബൈക്കുകളുടെയും മവാതിര്‍ ക്ലാസിക് കാറുകളുടെയും ഷോ, 2000ലധികം ഫിലിപ്പിനോ സ്വദേശികള്‍ പങ്കെടുക്കുന്ന രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍.
ഡിസംബര്‍ പതിനെട്ടിന് ഉച്ചയ്ക്കുശേഷം 2.40മുതല്‍ റയ്യാന്‍ സ്റ്റേഡിയം ഒഴിച്ചുള്ള എല്ലാ വേദികളിലും പരിപാടികള്‍ തുടങ്ങും. രാത്രി പത്തുവരെ പരിപാടികള്‍ തുടരും. റയ്യാന്‍ സ്റ്റേഡിയത്തില്‍ ഫിലിപ്പിനോ കമ്യൂണിറ്റിയുടെ ഫണ്‍ റണ്‍ ഉച്ചയ്ക്ക് ഒന്നിന് തുടങ്ങും. ഏഷ്യന്‍ ടൗണില്‍ 16000 തൊഴിലാളികള്‍ക്കായി സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധനയും നടത്തും. ദേശീയ ദിന സംഘാടക കമ്മിറ്റിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഏഷ്യന്‍ പ്രവാസി സമൂഹങ്ങളും സ്‌കൂളുകളും സ്വകാര്യ കമ്പനികളുമെല്ലാം പരിപാടിതളില്‍ പങ്കാളികളാകുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏഴ് വേദികളിലുമായി അമ്പത് ക്ലാസിക് കാറുകളുടേയും കായിക സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലെ ബതാബത് സെന്ററിന്റെ നേതൃത്വത്തില്‍ 55 മോട്ടോര്‍ബൈക്കുകളുടേയും പ്രകടനവും അരങ്ങേറും. സുരക്ഷാ വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ്അതോറിറ്റീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖുജെയ്ം അല്‍ അസ്ബി, മവാതര്‍ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്ല മുഹമ്മദ് ഫഹദ് അല്‍ ഹജിരി, ബതാബത് പ്രതിനിധി മുഹമ്മദ് അല്‍ ജുന്‍ഡി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."