സ്കൂള്‍ ഗ്രൗണ്ട് ജില്ലാ സര്‍വ്വേയര്‍ അളന്ന് തിട്ടപ്പെടുത്തും
വടക്കാഞ്ചേരി: ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂള് ഗ്രൗണ്ട് കയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് ഗ്രൗണ്ട് ജില്ലാ സര്‍വ്വേയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്താന്‍ നഗരസഭ യോഗത്തിന്റെ തീരുമാനം. തലപ്പിള്ളി താലൂക്ക് അഡീഷണല്‍ തഹസില്‍ദാരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ കാലങ്ങളില്‍ നടന്ന അളവുകളില്‍ വ്യത്യസ്ഥമായ കണക്കുകളാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതു കൊണ്ടു കൂടിയാണ് ജില്ലാ സര്‍വ്വേയറുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനമെടുത്തത്. നേരത്തെ മുന്‍സിപ്പാലിറ്റി രൂപീകരണ സമയത്ത് ട്രഷറിയിലേക്ക് തിരിച്ചടച്ച സംഖ്യകള്‍ റീഅലോട്ട് ചെയ്യുന്നതിന് അപേക്ഷ നല്‍കാനും തീരുമാനമായി. നഗരസഭ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, എന്‍.കെ പ്രമോദ് കുമാര്‍, ജയപ്രീത മോഹന്‍, ലൈല നസീര്‍, ടി.എന്‍ ലളിത തുടങ്ങിയവര്‍ വിവിധ സ്ഥിരം സമിതികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."