ഫലസ്തീന് തലസ്ഥാനം ഈസ്റ്റ് ജറൂസലം: പ്രഖ്യാപനവുമായി ഒ.ഐ.സി
അങ്കാറ: ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം ആണെന്ന് പ്രഖ്യാപിച്ച് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് (ഒ.ഐ.സി). ജറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ തള്ളിയ ഒ.ഐ.സി, തീരുമാനം അപകടമാണെന്നും മുന്നറിയിപ്പു നല്കി.
ലോക രാജ്യങ്ങള്‍ ഫലസ്തീന്റെ തലസ്ഥാനമായി ഈസ്റ്റ് ജറൂസലമിനെ അംഗീകരിക്കണമെന്നും ഒ.ഐ.സി അംഗങ്ങള്‍ കൂട്ടമായി ആവശ്യപ്പെട്ടു. ഇന്ത്യ- റഷ്യ- ചൈന എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഈ പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയിരുന്നു.
'രണ്ട് രാജ്യം' എന്ന പരിഹാരത്തിനു മേല്‍ നീതിക്കും സമാധാനത്തിനും സമിതി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും 57 അംഗ ഒ.ഐ.സി പ്രഖ്യാപിച്ചു.
ഫലസ്തീനിലെ ഇസ്റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഇനി എന്തു സംഭവിച്ചാലും അതിനുത്തരവാദി അമേരിക്കയുടെ അനധികൃത തീരുമാനമായിരിക്കുമെന്നും ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."