സി.എച്ച് സെന്റര്‍: ജിദ്ദാ കെ.എം.സി.സി ധനസഹായം കൈമാറി
മലപ്പുറം: കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകള്‍ക്കായി ജിദ്ദാ കെ.എം.സി.സി 35 ലക്ഷം രൂപ സമാഹരിച്ചു നല്കി. തിരുവനന്തപുരം സി.എച്ച് സെന്ററിന് 20 ലക്ഷം രൂപ, കോഴിക്കോട് സി.എച്ച് സെന്ററിന് 7 ലക്ഷം, സി.എച്ച് സെന്റര്‍ മഞ്ചേരിക്ക് 3 ലക്ഷം, കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന് 5 ലക്ഷം രൂപയുമാണു സമാഹരിച്ചത്. തുക ഭാരവാഹികള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
ഇതോടെ തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ റിലീഫ് ടവറിന്റെ ഒന്നാംനിലയുടെ നിര്‍മാണത്തിന് ആവശ്യമായ 50 ലക്ഷം പൂര്‍ണമായും ജിദ്ദാ കെ.എം.സി.സി കൈമാറി.
കോഴിക്കോട് സി.എച്ച് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെട്രിയുടെയും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിര്‍മാണ ചെലവ് ജിദ്ദാ കെ.എം.സി.സി ഏറ്റെടുത്തു. ജിദ്ദാ കെ.എം.സി.സിയുടെ നിലവിലെ കമ്മിറ്റി രണ്ടു കോടിയോളം രൂപയുടെ സഹായമാണ് വിവിധ സി.എച്ച് സെന്ററുകള്‍ക്ക് ഈ കാലയളവില്‍ നല്‍കിയത്.
പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ.പി.എ മജീദ്, യു.എ ലത്തീഫ്, എം.എ റസാഖ് മാസ്റ്റര്‍, കെ.പി കോയ, സഹല്‍ തങ്ങള്‍, സി.കെ റസാഖ് മാസ്റ്റര്‍, സി.കെ ഷാക്കിര്‍, പി.വി അഹ്മദ് സാജു, അബ്ദുറഹ്മാന് വെള്ളിമാട്കുന്ന്, അബൂാബക്കര് അത്തോളി, വി.പി ഉനൈസ്, ജാഫര്‍ കുറ്റൂര്‍, അഷ്റഫ് നെല്ലാന്കണ്ടി, അന്‍വര്‍ കൊടുവള്ളി, ബഷീര്‍ തൊട്ടിയന്, ജലീല്‍ ഒഴുകൂര്‍, അബ്ബാസ് മുസ്ലിയാരങ്ങാടി, വി. ഉമ്മര്‍ ഒഴുകൂര്‍, അലി കളത്തില്‍, മുഹമ്മദ്, മനാഫ് മങ്കട, ലത്തീഫ് ഇരിങ്ങലൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."