കവര്‍ച്ചക്കിടെ റിട്ടയേര്‍ഡ് അധ്യാപികയെ വെട്ടിക്കൊന്നു
ചീമേനി (കാസര്‍കോട്): കവര്‍ച്ചക്കിടെ റിട്ടയേര്‍ഡ് അധ്യാപികയെ വെട്ടിക്കൊന്നു. ആക്രമണവും കവര്‍ച്ചയും തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന് വെട്ടേറ്റു. റിട്ട. എസ്.ഐ രാമന്തളിയിലെ രാമചന്ദ്രന്റെ ഭാര്യാ മാതാവും ചീമേനി പുലിയന്നൂരിലെ റിട്ടേര്‍ഡ് അധ്യാപികയുമായ ജാനകി ടീച്ചറെയാണ് മൂന്നംഗ കവര്‍ച്ച സംഘം ബുധനാഴ്ച്ച രാത്രി പത്തരയോടെ കൊലപ്പെടുത്തിയത്. ഇവരെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററേയും വെട്ടിപരുക്കേല്‍പ്പിച്ചാണ് സംഘം കടന്നുകളഞ്ഞത്.
ഗുരുതരമായി പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്ററെ വിദഗ്ദ ചികില്‍സക്കായി മംഗളുരുവിലേക്ക് മാറ്റി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ച ജാനകി ടീച്ചറുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നീലേശ്വരം സി.ഐ. വി ഉണ്ണികൃഷണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചു അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടു. സംഭവ സ്ഥലവും പരിസരവും പൊലിസ് നിരീക്ഷണത്തിലാണ്. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണത്തിലാണ് പൊലിസ്.
കാസര്‍കോട് എസ്.പി. കെ.ജി സൈമണ്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരനും സ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നു. കാസര്‍കോട് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.
അധ്യാപക ദമ്പതികള്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. നാലു മക്കളുണ്ട്. വീട്ടില്‍ നിന്ന് 60,000 രൂപയും ഒരു സ്വര്‍ണ്ണമോതിരവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിന് ശേഷം കവര്‍ച്ചക്കാര്‍ പോയശേഷം പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്ററാണ് ഫോണില്‍ ചീമേനി പൊലിസിലും പരിസരത്തുള്ളവരെയും വിവരമറിയിച്ചത്. ഇവരെത്തിയാണ് കൃഷ്ണന്‍ മാസ്റ്റരെ ആശുപത്രിയിലേക്ക് മാറ്റിയത്. ജാനകി-കൃഷ്ണന്‍ ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."