HOME
DETAILS
MAL
വിമാനം വൈകി; വ്യോമയാന മന്ത്രിക്കുനേരെ യാത്രക്കാരുടെ പ്രതിഷേധം
backup
December 14 2017 | 20:12 PM
ന്യൂഡല്‍ഹി: വിമാനം വൈകിയതിന് രോഷാകുലരായ യാത്രക്കാര്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനോട് തട്ടിക്കയറി. ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് ജോലിക്കാരെത്താതിരുന്നതിനെ തുടര്‍ന്ന് വൈകിയത്. വിമാനത്തില്‍ യാത്രക്കാരനായി മന്ത്രിയും ഉണ്ടായിരുന്നു. വിമാനം വൈകുന്നതിനുള്ള കാരണം അറിയിക്കാതിരുന്നതോടെ രോഷാകുലരായ യാത്രക്കാര്‍ മന്ത്രിക്കുനേരെ തിരിയുകയായിരുന്നു
ഇതോടെ വിമാനം വൈകാനുള്ള കാരണം മന്ത്രി അന്വേഷിച്ചപ്പോഴാണ് ജീവനക്കാര്‍ എത്തിയിട്ടില്ലെന്ന മറുപടി ലഭിച്ചത്. ഇതേ തുടര്‍ന്ന് മന്ത്രി എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ പ്രദീപ് ഖരോലയോട് വിശദീകരണം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."