സുപ്രിം കോടതിയിലെ കേസ് അഡ്വ. രാജീവ് ധവാനോട് ഹാജരാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: കേന്ദ്രത്തിന്റെ പുതിയ നയത്തിനെതിരേ സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്കിയ കേസ് പരിഗണനക്കെത്തുമ്പോള്‍ ഹാജരാകണമെന്ന് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ.രാജീവ് ധവാനോട് ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭ്യര്‍ഥിച്ചു. ഹജ്ജ് കമ്മിറ്റിയുടെ അഭിഭാഷകന് അഡ്വ. ഹാരിസ് ബീരാന് മുഖേന രാജീവ് ധവാന് നല്കിയ കത്തിലാണ് ചെയര്മാന് അഭ്യര്‍ഥന നടത്തിയത്.
മൂന്ന് കേസുകളാണ് ഹജ്ജ് സംബന്ധമായി സുപ്രിം കോടതി മുന്‍പാകെയുള്ളത്. ഹജ്ജ് കമ്മിറ്റി ഫയല്‍ ചെയ്ത കേസ് ഡിസംബര്‍ നാലിന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നോട്ടിസയക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ കേസ് അടുത്ത മാസം നാലിലേക്കാണ് മാറ്റിയിരിക്കുന്നത്. അഞ്ചാം വര്‍ഷ ഹജ്ജ് അപേക്ഷകരും ഗുജറാത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഫയല്‍ ചെയ്തിട്ടുള്ള മറ്റ് രണ്ടുകേസുകള്‍ അടുത്ത വെള്ളിയാഴ്ചയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."