'മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധന സഹായത്തിന് കാത്തിരിക്കേണ്ട'
പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടയിലുണ്ടാകുന്ന ദുരന്തത്തില്‍ കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതാകുന്ന സംഭവത്തില്‍ ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കാന്‍ ഏഴുവര്‍ഷം കാത്തിരിക്കണമെന്ന വാദം തെറ്റാണെന്ന് മുന്‍ മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ഉമ്മര്‍ ഒട്ടുമ്മല്പ്രസ്താവനയില് പറഞ്ഞു. ജില്ലാ കലക്ടറോ ആര്.ഡി.ഒ യോ കാണ്മാനില്ല എന്ന് റിപ്പോര്‍ട്ട് നല്കിയാല് ആശ്രിതരുമായി ഒരുകരാര്‍ പ്രകാരം ധനസഹായം നല്‍കാവുന്നതാണ്.
ഏഴുവര്‍ഷമെന്ന നിബന്ധന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭേദഗതി ചെയ്തതാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാന പ്രകാരമായിരുന്നു നിബന്ധന ഒഴിവാക്കിയത്. അപകടത്തില്‍ കടലില്‍ കാണാതായ തൊഴിലാളി തിരികെയെത്തുന്ന പക്ഷം നേരത്തെയുള്ള കരാര്‍ പ്രകാരം കൈപ്പറ്റിയ ധനസഹായം സര്‍ക്കാരിലേക്ക് വസൂലാക്കേണ്ടതുമാണെന്ന നിയമം നിലവിലുണ്ട്. ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള സഹായം ഇക്കാരണം ഉയര്‍ത്തിക്കാട്ടി വൈകിപ്പിക്കരുതെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്(എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് കൂടിയായ ഉമ്മര്‍ഒട്ടുമ്മല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."