HOME
DETAILS

വിജയമില്ലാതെ ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും

  
backup
December 14 2017 | 22:12 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കരുത്തന്മാര്‍ വിജയമില്ലാതെ നിലകൊള്ളുന്നു. മത്സരിക്കുന്ന പത്ത് ടീമുകളില്‍ രണ്ട് ടീമുകള്‍ക്ക് ഇതേവരെ ഒരു ജയവും നേടാനായിട്ടില്ല. കേരളത്തിന്റെ ടീമായ ബ്ലാസ്റ്റേഴ്‌സും ചാംപ്യന്മാരായ എ.ടി.കെയുമാണ് ഈ ഹതഭാഗ്യര്‍. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ചരിത്രത്തിനിടെ രണ്ട് തവണയും ഫൈനലിസ്റ്റുകളായ ടീമുകള്‍ക്കാണ് ഈ ദുര്യോഗം. ഈ രണ്ടു ടീമുകളുടെയും ഭാവിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നും പറയാനാകില്ല. എങ്കിലും, കഴിഞ്ഞ മത്സരങ്ങള്‍ വിലയിരുത്തിയാല്‍ നിലവിലെ ചാംപ്യന്മാരായ എ.ടി.കെയ്ക്കും രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിനും വിജയിക്കാന്‍ കഴിയുന്നില്ല എന്നതിനോടൊപ്പം ഗോള്‍ നേടാനും പണിപ്പെടുകയാണ്. ഇതിനകം ഇരു ടീമുകളും നേടിയത് കേവലം മൂന്ന് ഗോള്‍ വീതം. അതേസമയം 13 ഗോളുകള്‍ വഴങ്ങേണ്ടിയും വന്നു. (എ.ടികെ ഏഴ് ഗോളുകളും ബ്ലാസ്റ്റേഴ്‌സ് ആറ് ഗോളുകളുമാണ് വഴങ്ങിയത് ). നിലവിലെ ചാംപ്യന്മാര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എ.ടി.കെയേക്കാള്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് സ്ഥാനം മുന്നില്‍ എട്ടാമതും നില്‍ക്കുന്നു. കളിച്ച നാല് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് തവണയും എ.ടി.കെയ്ക്ക് രണ്ട് തവണയും എതിരാളികളുമായി സമനിലയില്‍ പിരിയേണ്ടി വന്നു.
നാലാം റൗണ്ട് അവസാനിക്കുമ്പോള്‍ മൊത്തം പാസുകളുടെ എണ്ണത്തില്‍ (1888 പാസുകള്‍) എ.ടി.കെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് (1637പാസുകള്‍) എഴാം സ്ഥാനത്തേക്കും. രണ്ട് ടീമുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം ഗോള്‍ മുഖത്തേക്ക് കടന്നാല്‍ ലക്ഷ്യം നേടുന്നതില്‍ സംഭവിക്കുന്ന പരാജയമാണ്. എ.ടി.കെയുട കാര്യം തന്നെ എടുക്കാം. 41 തവണ ഷോട്ടുകള്‍ ഉതിര്‍ത്തുവെങ്കിലും നേടിയത് കേവലം മൂന്ന് ഗോളുകള്‍ മാത്രം. ഗോള്‍ നേടുന്നതില്‍ വരുത്തുന്ന ഏറ്റവും നിരാശാജനകമായ പ്രകടനമാണിത്. ശരാശരി 7.3 ശതമാനം മാത്രം. കേവലം മൂന്ന് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിതിയും വിഭിന്നമല്ല. 8.8ശതമാനം മാത്രം. ഇനി പ്രതിരോധ നിരക്കാരുടെ കാര്യം എടുത്താല്‍, ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മെച്ചം എ.ടി.കെയാണ്. അവരുടെ ഗോള്‍ കീപ്പറിന് നാല് സേവുകളാണ് വേണ്ടി വന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം വളരെ ദുര്‍ബലമാണ്. അതുകൊണ്ടു തന്നെ ഗോള്‍ കീപ്പറിന് ജോലി ഭാരവും കൂടി. നാല് മത്സരങ്ങളില്‍ ഗോള്‍ എന്നുറപ്പിച്ച 15 ഓളം അവസരങ്ങളില്‍ പോള്‍ റചുബ്ക ടീമിന്റെ രക്ഷകാനായി. രണ്ട് ടീമുകളുടേയും ആക്രമണോത്സുകതയിലും ഈ പാളിച്ചകള്‍ പ്രകടമാണ്. പ്രധാന കളിക്കാര്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പിന്മാറിയത് ഇരു ടീമുകള്‍ക്കും കനത്ത പ്രഹരാമായി തീരുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago