HOME
DETAILS
MAL
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിം കോടതി മാര്‍ച്ച് 31 വരെ നീട്ടി
backup
December 15 2017 | 05:12 AM
ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടിക്കൊണ്ട് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സമയപരിധി മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് ഉത്തരവ്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനു ആധാര്‍ ആവശ്യമില്ല. എന്നാല്‍ മാര്‍ച്ച് 31നകം ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കണം.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനടക്കമാണ് പുതിയ സമയ പരിധി. എല്ലാ സേവനങ്ങള്‍ക്കും സമയ പരിധി ബാധകമാണ്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."